വ്യസനം

Thursday 16 December, 2010




സോദരി എന്‍ പ്രിയ സോദരി
പുത്തനുടുപ്പുമായ് ഉപഹാരവുമായ്
ഞാന്‍ വരുമ്പോള്‍
അടുക്കല്‍ ഓടി വരാഞ്ഞതെന്തേ..?
കൂട്ടുകാരില്ല കുഞ്ഞു സംവാദവുമില്ല.
കുഞ്ഞാറ്റക്കിളിയായും പൂമ്പാറ്റയായും
പുറത്തേക്ക് ഒഴുകാഞ്ഞതെന്തേ..?
സോദരി എന്‍ പ്രിയ സോദരി
സ്വപ്നങ്ങളുമായ് ഉറങ്ങുന്ന നിനക്ക്
സ്വപ്ന സാക്ഷാത്ക്കാരമുണ്ടോ?
പുറംലോകവും പൊയ്മുഖങ്ങളും
പുത്തന്‍ മണിമന്ദിരങ്ങളും കാണാഞ്ഞതെന്തേ..?
നീ നടനമാടിയ പാദമിന്നെന്തേ ഇഴയുന്നു..?
നയനമാടിയ മിഴികോണിലെന്തേ കണ്ണുനീര്‍..?
നിശയും നിദ്രയും നിന്‍ തോഴിമാരിന്ന്
നിശതന്‍ കൂട്ടിലിരുന്ന് കിനാവു കാണാറുണ്ടോ..?
കളിമുറ്റം കട്ടിലായി
കളിവാക്ക് ഇരുട്ടിലായി
കളിമേട് കിടക്കയായി
ഇരുകാലില്‍ നടന്നോരോര്‍മ്മകള്‍ കൂട്ടിനുണ്ട്
നീര്‍മാതളവും നീലത്താമരയും നിളയും കണ്ണിലുണ്ട്
കുടവൂര്‍ പള്ളീക്കൂടവും കുറുക്കു വഴികളും കണ്ണീലുണ്ട്.
അരയ്ക്ക് താഴെ അയഞ്ഞെങ്കിലും ഇരുകൈക്കും ശക്തിയുണ്ട്.
ഇഴഞ്ഞു നീങ്ങാനൊരു മുറിയും ഇടതടമില്ലാ ഫോണും
സംഗീത സദസെന്നപോല്‍ ഇഷ്ട ഗാനവും
തന്നേക്കാള്‍ ദുഃഖിതര്‍ക്ക് സ്നേഹവായ്പ്പയും
ബലഹീനയാണെന്നും അല്ലെന്നും ഓതി നീങ്ങുന്ന നീ
ഇന്നെന്റെ നെഞ്ചിലെ ഇടുത്തീ ആണെങ്കിലും
നാടാകെ നിന്‍ കൂട്ടുകാര്‍ നാളത്തെ ശക്തിയല്ലയോ..?.


കരമന.C.അശോക് കുമാര്‍.(ഫയര്‍&റെസ്ക്യൂ സര്‍വീസ്.വര്‍ക്കല.തിരുവനന്തപുരം)
പ്രീതയെ കുറിച്ച് ഞാനെഴുതിയ കവിത

2 comments:

ഫൈസല്‍ ബാബു 6 January 2012 at 3:43 pm  

നല്ല വരികള്‍ ..കൂടുതല്‍ വായിക്കാന്‍ വീണ്ടും വരാം

പ്രവാഹിനി 14 March 2012 at 11:05 pm  

sharikkum ethalla blog. my blog id www.pravaahiny.blogspot.com anu

Post a Comment

  © Blogger template Brownium by Ourblogtemplates.com 2009

Back to TOP